Flash News

വീമാനത്തവാളത്തിന്റെ സുരക്ഷാ മതില്‍ തകര്‍ന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു

വീമാനത്തവാളത്തിന്റെ സുരക്ഷാ മതില്‍ തകര്‍ന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു
X

കൊണ്ടോട്ടി:കോഴിക്കോട് ഇന്റര്‍നാഷണല്‍ വിമാനത്തവളാത്തിന്റെ  സുരക്ഷാമതില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ തകര്‍ന്നടിഞ്ഞത് പരിസരവാസികള്‍ക്ക് ഭീഷണിയാവുന്നു. കൂട്ടാലുങ്ങല്‍ പൂക്കുത്ത് ഭാഗത്ത് റണ്‍വേയുടെ തെക്കുഭാഗത്തതായി നിര്‍മ്മാണത്തില്‍ ഉള്ള കരിങ്കല്‍ ഭിത്തിയാണ് തകര്‍ന്നടിഞ്ഞത് ഇതുകാരണം പൂക്കുത്ത് ഭാഗത്തുള്ള നിരവധി കിണറുകളും ജലാശയങ്ങളും മലിനമായിട്ടുണ്ട്. മതില്‍ തകര്‍ന്നതോടെ വെള്ളപ്പാച്ചിലില്‍ റണ്‍വേയില്‍ പെയ്യുന്ന മഴവെള്ളവും പൂക്കുത്ത് ഭാഗത്തേക്ക് പരന്നു ഒഴുകുകയാണ്. ഈ പരിസരം ആകെ ഇപ്പോള്‍ ശുചിത്വ ഭീഷണിയിലും ആകുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡിന്റ് പി മിഥുന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്,  മെമ്പര്‍മാരായ ജാഫര്‍, മുസ്തഫ, മണ്ണാറക്കല്‍ ബാവ, പി കെ ഇസ്മായീല്‍,ജാന്‍സബി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിനേശ് എസ്.സി പ്രൊമോട്ടര്‍ സിദ്ധേശ്വരി എന്നിവര്‍ പൂക്കുത്ത് ഭാഗം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it