Flash News

വീനസ് വില്യംസ് ക്വാര്‍ട്ടറില്‍

വീനസ് വില്യംസ് ക്വാര്‍ട്ടറില്‍
X


കാലഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ സൂപ്പര്‍ താരം വീനസ് വില്യംസ് ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സില്‍  വീനസിനെക്കൂടാതെ ആഞ്ചലിക് കെര്‍ബറും കരോളിന പ്ലിസ്‌കോവയും ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു.അതേ സമയം ലോക പുരുഷ മൂന്നാം നമ്പര്‍ താരം മരിന്‍ സിലിച്ചും ലോക വനിതാ രണ്ടാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കിയും അട്ടിമറി തോല്‍വിയേറ്റുവാങ്ങി പുറത്തുപോയി. പുരുഷ സിംഗിള്‍സില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ ജയിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍, ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന യുകി ഭാംബ്രി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നേരത്തേ, സഹോദരി സെറീന വില്യംസിനെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ വീനസ് വില്യംസ് ഇന്നലെ ലോക 20ാം നമ്പര്‍ ലാത്വിയന്‍ താരം അനസ്‌തേസ്യ സെവസ്റ്റോവയെ ഒരു മണിക്കൂര്‍ 48 മിനിറ്റുകള്‍ കൊണ്ട് അടിയറവ് പറയിക്കുകയായിരുന്നു. സ്‌കോര്‍ 7-6,6-4. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ക്രൊയേഷ്യന്‍ താരം സിലിച്ചിനെ ലോക 37ാം നമ്പര്‍ താരം ജര്‍മനിയുടെ ഫിലിപ് കോള്‍സ്‌ക്രൈബറാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4. എന്നാല്‍ വനിതാ സിംഗിള്‍സില്‍ ടൂര്‍ണമെന്റില്‍ അട്ടിമറി കൈമുതലാക്കി മുന്നേറുന്ന റഷ്യയുടെ ലോക 19ാം നമ്പര്‍ താരം ദരിയ കസത്കീനയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4,7-5) ടൂര്‍ണമെന്റിലെ രണ്ടാം സീഡായ വോസ്‌നിയാക്കി തോല്‍വി സമ്മതിച്ചത.്  മറ്റൊരു വനിതാ സിംഗിള്‍സില്‍ നിലവിലെ 10ാം നമ്പര്‍ താരമായ ആഞ്ചലിക് കെര്‍ബര്‍ റാങ്കിങില്‍ തന്നെക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നിലുള്ള ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യയെ അനായാസം 6-1,6-1 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തി നാണം കെടുത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ ദരിയ കസതാകീനയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്റെ എതിരാളി.ലോക 149ാം നമ്പര്‍ താരം യുഎസ്എയുടെ അമാന്ദ അനിസിമോവയെയാണ് ലോക അഞ്ചാം നമ്പര്‍ താരമായ ചെക് റിപ്പബ്ലികിന്റെ കരോളിന പ്ലിസ്‌കോവ പരാജയപ്പെടുത്തി മുന്നേറിയത്. 6-1,7-6.  ഭാംബ്രി പുറത്ത്ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന ലോക 110ാം നമ്പര്‍ താരം യുകി ഭാംബ്രിയുടെ പോരാട്ടം അവസാനിച്ചു. മൂന്നാം റൗണ്ടില്‍ 12ാം നമ്പര്‍ താരം ലൂകാസ് പൗളിയെ അട്ടിമറിച്ച് ലോകോത്തര താരങ്ങള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിച്ച ഭാംബ്രിയ്ക്ക് ലോക 21ാം നമ്പര്‍ താരം അമേരിക്കയുടെ സാം ക്വറിയുടെ മുന്നിലാണ് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നത്. സ്‌കോര്‍ 7-6,-6,4-6.
Next Story

RELATED STORIES

Share it