Second edit

വീണ്ടെടുക്കേണ്ട മണ്ണ്

കേരളത്തിന്റെ പുനര്‍നിര്‍മിതി അത്ര സരളമല്ല. എല്ലാം പഴയപടി പുനസ്ഥാപിച്ചാല്‍ പോരാ. അതിജീവിക്കാന്‍ കഴിയുംവിധം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അവയില്‍ പ്രധാനമാണ് മണ്ണ്. മരങ്ങളെയും സസ്യങ്ങളെയും വേരുറപ്പിച്ചുനിര്‍ത്തേണ്ട മണ്ണ്. അവയെ ഫലഭൂയിഷ്ഠമാക്കേണ്ട മണ്ണ്. ഈ നൂറ്റാണ്ടു കണ്ട ഭയാനകമായ പ്രളയത്തില്‍ നമ്മുടെ ഒരുപാട് മണ്ണ് ഒലിച്ചുപോയിട്ടുണ്ട്; മണ്ണിന്റെ ഗുണം നഷ്ടപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ ഫലഭൂയിഷ്ഠമാക്കിയ ആ മണ്ണാണ് റിസര്‍വോയറുകളില്‍ അടിഞ്ഞുകൂടിയത്; കടലിലേക്ക് ഒലിച്ചുപോയത്.
ദക്ഷിണേന്ത്യയില്‍, വെള്ളപ്പൊക്കംമൂലമുണ്ടാവുന്ന മണ്ണൊലിപ്പ് വലിയ പ്രശ്‌നം തന്നെയാണ്. 2009ല്‍ വടക്കന്‍ കര്‍ണാടകയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 287 ദശലക്ഷം ഹെക്റ്റര്‍ മേല്‍മണ്ണും 10.75 ദശലക്ഷം ഹെക്റ്റര്‍ കൃഷിയിടത്തിലെ പോഷകധാതുക്കളും നഷ്ടപ്പെട്ടതായി നാഷനല്‍ ബ്യൂറോ ഓഫ് സോയില്‍ സര്‍വേ ആന്റ് ലാന്‍ഡ് യൂസ് പ്ലാനിങിലെ ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി. നൈട്രേറ്റ്, ഫോസ്‌ഫേറ്റ്, അയേണ്‍ തുടങ്ങിയ ധാതുക്കളാണ് നഷ്ടപ്പെട്ടതത്രേ. ഒമ്പതു വര്‍ഷത്തിനുശേഷവും അതു വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയം നഷ്ടപ്പെടുത്തിയ മണ്ണ് എത്രയെന്നു തിട്ടപ്പെടുത്തിയാല്‍ മാത്രമേ വീണ്ടെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാനാവൂ.

Next Story

RELATED STORIES

Share it