Flash News

വീണ്ടും സൈബര്‍ ആക്രമണം



മുംബൈ/തിരുവനന്തപുരം: 'പിയെച്ച' റാന്‍സംവെയര്‍ സൈബര്‍ ആക്രമണം മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിന്റെ (ജെഎന്‍പിടി) പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞദിവസം റഷ്യയിലും ഉക്രെയിനിലുമാണ് 'പിയെച്ച' റാന്‍സംവെയര്‍ ആക്രമണം ആദ്യം റിപോര്‍ട്ട് ചെയ്തത്. റഷ്യയിലെ എണ്ണക്കമ്പനികളുടെയും ഉക്രെയിനില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ആഗോള ഷിപ്പിങ് കമ്പനിയായ എപി മോളര്‍ മേഴ്‌സ്‌കിന്റെയും സെര്‍വറുകളെ പ്രവര്‍ത്തനം ബാധിച്ചിരുന്നു. തുടര്‍ന്ന് യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സെര്‍വറുകളെ ആക്രമണം ബാധിച്ചു. തിരുവനന്തപുരത്തെ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലെ കംപ്യൂട്ടറുകളി ലും വൈറസ് ആക്രമണമു ണ്ടായി. നാല്‍പ്പതോളം കംപ്യൂട്ടറുകള്‍ വൈറസ് ആക്രമണത്തില്‍ തകരാറിലായി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ കംപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നത്. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിച്ച വാനാ ക്രൈ ആക്രമണത്തിനു സമാനമാണ് പുതിയ റാന്‍സംവെയര്‍ ആക്രമണവും. കംപ്യൂട്ടറുകളില്‍ കയറി ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയറിന്റെ പ്രവര്‍ത്തനരീതി. എപി മോളര്‍ മേഴ്‌സ്‌കിന് കീഴില്‍ ഇന്ത്യയില്‍ കപ്പല്‍ഗതാഗതം കൈകാര്യം ചെയ്യുന്ന ഗേറ്റ്‌വേ ടെര്‍മിനല്‍ ഇന്ത്യയുടെ (ജിടിഐ) പ്രവര്‍ത്തനത്തെയും ആക്രമണം ബാധിച്ചു. ജെഎന്‍പിടി തുറമുഖത്തില്‍ ജിടിഐ നിയന്ത്രണത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആക്രമണത്തെ തുടര്‍ന്ന് തകരാറിലായതെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ആക്രമണം നേരിടാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Next Story

RELATED STORIES

Share it