Cricket

വീണ്ടും വന്‍മതിലായി പുജാര.. അക്കൗണ്ട് തുറന്നത് ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം

വീണ്ടും വന്‍മതിലായി പുജാര.. അക്കൗണ്ട് തുറന്നത് ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം
X


ലണ്ടന്‍: നിലവില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറക്കാനെടുത്തത് ഒരു മണിക്കൂറിലധികം സമയം. സറേയ്‌ക്കെതിരായ  മല്‍സരത്തിലാണ് താരം വീണ്ടും വന്‍മതിലായി ക്രീസില്‍ നിലയുറപ്പിച്ചത്. ആദ്യ റണ്‍സ് നേടാന്‍ 42 പന്തുകളാണ് പൂജാര നേരിട്ടത്. ഏകദേശം ഒരു മണിക്കൂറും 13 മിനിറ്റ് സമയവുമാണ് താരം ഒരു റണ്‍സ് കണ്ടെത്താനെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ കൂടി പരിഗണിക്കുമ്പോള്‍ രണ്ടു തവണ ഇന്നിങ്‌സ് തുറക്കാന്‍ ഒരു മണിക്കൂറിലധികം സമയമെടുത്ത ആദ്യ താരമായി മാറിയിരിക്കുകയാണ് പൂജാര. മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 111 പന്തില്‍ 23 റണ്‍സെടുത്ത് താരം മടങ്ങി. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മല്‍സരത്തിലും ആദ്യ റണ്‍സ് കണ്ടെത്താന്‍ പൂജാര ഒരു മണിക്കൂറിലധികം സമയമെടുത്തിരുന്നു. അന്ന് 54ാമത്തെ പന്തിലാണ് പൂജാര തന്റെ ആദ്യ റണ്‍ നേടിയത്. ഇതിന് വേണ്ടി ഒരു മണിക്കൂറും 19 മിനിറ്റുകളുമെടുത്തു.  1999ല്‍ ജെഫ് ആലട്ട് (77 പന്തുകള്‍),  2014ല്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (55 പന്തുകള്‍) എന്നിവരാണ് ഈ റെക്കോഡില്‍ പൂജാരക്ക് മുന്നിലുള്ള അന്താരാഷ്ട്ര താരങ്ങള്‍.
Next Story

RELATED STORIES

Share it