വീണ്ടും ബോട്ട് ദുരന്തം; തുര്‍ക്കി തീരത്ത് 35 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു

അങ്കാറ: ഗ്രീസിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കി തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ കീഴ്‌മേല്‍മറിഞ്ഞു 33 പേര്‍ മരിച്ചതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിനടുത്തുണ്ടായ അപകടം 24 പേരുടെ ജീവനപഹരിച്ചതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദിക്കിലിക്കടുത്തുണ്ടായ മറ്റൊരപകടത്തില്‍ 11 പേരും മരിച്ചതായി മറ്റൊരു റിപോര്‍ട്ടുണ്ട്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 24 പേര്‍ മരിച്ച ആദ്യ ബോട്ടപകടത്തില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പടും. നാലു പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
യൂറോപ്പിലേക്കുള്ള യാത്രാമധ്യേ ഈ വര്‍ഷം മാത്രം 374 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ (ഐഒഎം) റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഗ്രീസിലേക്കുള്ള കടല്‍യാത്രയിലാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള കടല്‍വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ പ്രിയ പാതയാണിത്. യൂറോപ്പിലേക്കെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ തുര്‍ക്കിയിലെത്തിയതിനിടെയാണ് അപകടം. ഈ വര്‍ഷം ഇതുവരെ 60,000 അഭയാര്‍ഥികളാണ് ബോട്ട് മാര്‍ഗം ഗ്രീക്ക് തീരത്തെത്തിയതെന്ന് ഐഒഎം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആകെ 8,54,000 അഭയാര്‍ഥികളായിരുന്നു ഇവിടെയെത്തിയത്. രാജ്യത്തെത്തിയ പകുതിയോളം പേരും സിറിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍നിന്നു രക്ഷപ്പെട്ട് ഓടിപ്പോന്നവരാണ്.
Next Story

RELATED STORIES

Share it