വീണ്ടും തോല്‍വി; ഇന്ത്യയുടെ ലോകകപ്പ് മോഹം പൊലിഞ്ഞു

ആശ്ഗബാത്ത് (തുര്‍ക്‌മെനിസ്താന്‍): തുടര്‍ച്ചയായ നാലാം തോല്‍വിയോടെ 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കാനുള്ള ഇന്ത്യയുടെ മോഹം അവസാനിച്ചു. ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ 1-2ന് തുര്‍ക്‌മെനിസ്താനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യ മികച്ച പ്രകടനമാണ് തുടക്കത്തില്‍ കാഴ്ചവച്ചതെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി തുര്‍ക്‌മെനിസ്താനാണ് ആദ്യം ലീഡ് നേടിയത്. എട്ടാം മിനിറ്റില്‍ ഗുവാഞ്ച് അബ്ലിയോവാണ് ആതിഥേയ ടീമിനുവേണ്ടി ലക്ഷ്യം കണ്ടത്. എന്നാല്‍ ഇന്ത്യക്കു പ്രതീക്ഷയേകി 28ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്‌ലുവ സമനില ഗോള്‍ കണ്ടെത്തി.

60ാം മിനിറ്റില്‍ ഇന്ത്യയെ സ്തബ്ധരാക്കി അര്‍സ്ലാന്‍മ്യാത് അമാനോവ് തുര്‍ക്‌മെനിസ്താന്റെ രണ്ടാം ഗോള്‍ നേടി. സമനില ഗോളിനായി ഇന്ത്യക്കു മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബംഗളൂരുവില്‍ ഗുവാമിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. നേരത്തേ ആദ്യപാദത്തില്‍ ഇന്ത്യ തോല്‍വിയേറ്റുവാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it