Cricket

വീണ്ടും തോറ്റു; ഏഷ്യാ കപ്പില്‍ ഇന്ത്യ അണ്ടര്‍ 19 ടീം പുറത്ത്

വീണ്ടും തോറ്റു; ഏഷ്യാ കപ്പില്‍ ഇന്ത്യ അണ്ടര്‍ 19 ടീം പുറത്ത്
X


മുംബൈ: നേപ്പാളിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യ അണ്ടര്‍ 19 ടീമിന് വീണ്ടും തോല്‍വി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ പിനാക് ഗോഷസിന്റെ (81*) ബാറ്റിങാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ വാലറ്റത്ത് സല്‍മാന്‍ ഖാന്‍ (39), അനൂജ് റാവത്ത് (34) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിന് വേണ്ടി നയീമും അഫീഫ് ഹുസൈനും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.  ഗ്രൂപ്പ് എയില്‍ രണ്ട് തോല്‍വിയോടെ ഇന്ത്യ മൂന്നാംസ്ഥാനത്താണുള്ളത്. തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രാഹുല്‍  ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍.
Next Story

RELATED STORIES

Share it