Flash News

വീണ്ടും ഗോകുലം തോറ്റു, ആരോസിന്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

വീണ്ടും ഗോകുലം തോറ്റു, ആരോസിന്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്
X


കോഴിക്കോട്:  കോര്‍പ്പറേഷന്‍ സ്റ്റേഡിയത്ത് വച്ച് നടന്ന മല്‍സരത്തില്‍ ഗോകുലം എഫ്‌സിക്ക് വീണ്ടും തോല്‍വി. ഐലീഗിലെ നിര്‍ണായക മല്‍സരത്തില്‍ ഏകപക്ഷീയമായ  ഒരുഗോളിന്  ഇന്ത്യന്‍ ആരോസാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. കളിയുടെ 77ാം മിനിറ്റില്‍  അഭിജിത്ത് സര്‍ക്കാറാണ് സന്ദര്‍ശകരുടെ വിജയഗോള്‍ നേടിയത്.   മലയാളിതാരം കെ പി രാഹുലിന്റെ അസിസ്റ്റിലായിരുന്നു സര്‍ക്കാറിന്റെ ഗോള്‍ നേട്ടം.   മല്‍സരത്തിലുടനീളം മികവ് പുലര്‍ത്തിയ   രാഹുലിനെ നിറകൈയടിയോടെയാണ് കാണികള്‍ എതിരേറ്റത്. നേരത്തെ ഹോം മല്‍സരത്തില്‍ കേരളത്തിനോട് നേരിട്ട തോല്‍വിക്കുള്ള  മധുരപ്രതികാരം കൂടിയായി ആരോസിന്റെ ഈ ജയം.  ഗോകുലം നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.    ആരോസ്  ഏഴാം സ്ഥാനത്തും.
Next Story

RELATED STORIES

Share it