വീഡിയോ ബ്ലോഗുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയുടെ പുതിയ വീഡിയോ ബ്ലോഗ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ വിവിധ ഉല്‍പ്പാദന പദ്ധതികള്‍, പ്രസരണകേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, പുതിയ ചുവടുവയ്പുകള്‍, സുരക്ഷാ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍, ജനസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള 65 ലധികം വീഡിയോകള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒറിഗാമി ടെക്‌നോളജീസ് രൂപകല്‍പ്പന ചെയ്ത ഈ വീഡിയോ ബ്ലോഗ് www.ksebmedia.in ആര്‍ക്കും സന്ദര്‍ശിക്കാം.
Next Story

RELATED STORIES

Share it