വീഡിയോ കോളിങ് വിവാദം: വീഴ്്ചപറ്റിയതായി റിപോര്‍ട്ട്‌

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതിയുടെ വീഡിയോ കോളിങില്‍ പോലിസിന് വീഴ്്ച പറ്റിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോ ര്‍ട്ട്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഏഴാം പ്രതി ഷെഫിന്‍  പോലിസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളില്‍ സംസാരിച്ചത്. ഇതുസംബന്ധിച്ച് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് സംഭവത്തില്‍ പോലിസിന് വീഴ്്ചപറ്റിയതായി റിപോര്‍ട്ട് നല്‍കിയത്. സംഭവത്തി ല്‍ ഏഴു പോലിസുകാര്‍ക്കെതിരേ പ്രാഥമിക അന്വേഷണം നടത്താന്‍ എസ്പി ഉത്തരവിട്ടു. എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
കെവിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്രവും ശാസ്ത്രീ യവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഗാന്ധിനഗര്‍ പോലിസിന്റെ അറിവും സമ്മതവുമില്ലായിരുന്നെങ്കില്‍ കെവിനെ തട്ടിക്കൊണ്ടുപോവാന്‍ സാധിക്കുമായിരുന്നില്ല. കുറ്റാരോപിതരായ എഎസ്‌ഐക്കും പോലിസ് ഡ്രൈവര്‍ക്കുമെതിരേ കൈക്കൂലി കേസ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ, കൊലപാതകത്തില്‍ ഗാന്ധിനഗര്‍ പോലിസിന് പങ്കില്ലെന്നും പോസ്റ്റ്‌മോ ര്‍ട്ടം റിപോര്‍ട്ടിനെ ഉദ്ധരിച്ച് കെവിന്റേത് മുങ്ങിമരണമാണെന്നുമാണ് അന്വേഷണ ചുമതലയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥനായ വിജയ് സാഖറേ പറഞ്ഞുകൊണ്ടിരിക്കുന്നത്.  വിജയ് സാഖറേയെ അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി സത്യസന്ധനായ പോലിസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആക് ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സണ്ണി എം കപിക്കാട്, വി ഡി ജോസ്, എന്‍ കെ വിജയന്‍ എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Next Story

RELATED STORIES

Share it