വീഡിയോകോണിന് 3250 കോടിയുടെ വായ്പ; വഴിവിട്ട ഇടപാടെന്ന് ആരോപണം

ന്യൂഡല്‍ഹി: പ്രമുഖ ഇലക്‌ട്രോണിക്‌സ് നിര്‍മാണക്കമ്പനിയായ വീഡിയോകോണിന് 3250 കോടിയുടെ വായ്പ അനുവദിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം. വായ്പ നല്‍കിയതിനു പിന്നില്‍ ഇപ്പോഴത്തെ ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ ചന്ദ്ര കൊച്ചാറിന്റെ ഇടപെടലുണ്ടെന്നു ദേശീയ മാധ്യമം ആരോപിക്കുന്നു.
ചന്ദ്ര കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ ഉള്‍പ്പെട്ട കമ്പനിക്ക് ഐസിഐസിഐയില്‍ നിന്ന് 64 കോടി വായ്പ ലഭിച്ച ശേഷം കമ്പനിയുടെ ഉടമസ്ഥാവകാശം വെറും ഒമ്പത് ലക്ഷം രൂപയ്ക്ക് ദീപക് കൊച്ചാറിന് കൈമാറിയെന്നും ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. വീഡിയോകോണ്‍ സഹ ഉടമ വേണുഗോപാര്‍ ദോത്താണ് ചന്ദ്ര കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, ഇവരുടെ രണ്ടു ബന്ധുക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്പനി രൂപീകരിച്ചത്. അതേസമയം, കമ്പനി കൈമാറി ആറുമാസത്തിനകം 3250 കോടി ഐസിഐസിഐ വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ നല്‍കിയെന്നും റിപോര്‍ട്ട് ചെയ്യുന്നു. ഈ തുകയുടെ 86 ശതമാനം (2,810 കോടി) ഇപ്പോഴും തിരിച്ചടച്ചിട്ടില്ലെന്നും കമ്പനിയുടെ അക്കൗണ്ടിലുള്ള ഈ തുക 2017ല്‍ നിഷ്‌ക്രിയ ആസ്തിയാക്കിമാറ്റിയെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it