വീട് പുനരുദ്ധാരണം: പെയിന്റ് കമ്പനികളുടെ സഹായം തേടി

തിരുവനന്തപുരം: മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ തേടി. ആദ്യഘട്ടത്തില്‍ തകര്‍ച്ച നേരിട്ട 65,000 വീടുകളുടെ പെയിന്റിങ് ജോലികള്‍ ചെയ്തു സഹകരിക്കണമെന്ന് പെയിന്റ് കമ്പനി പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജന്‍ അഭ്യര്‍ഥിച്ചു. പെയിന്റ് കമ്പനികള്‍ക്ക് പുനരുദ്ധാരണം വേണ്ടിവരുന്ന വീടുകളുടെ പട്ടിക തരംതിരിച്ച് രേഖാമൂലം കത്ത് നല്‍കാമെന്നും ഇതുപ്രകാരം ആവശ്യമായ പെയിന്റിങ് നടത്തി സഹകരിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പെയിന്റ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it