Kollam Local

വീട് നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് എംപി



കൊല്ലം: ഇരവിപുരം താന്നി മല്‍സ്യത്തൊഴിലാളി കോളനിയിലെ താമസക്കാര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുവാന്‍ സമഗ്രമായ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യമന്ത്രിയോടും ഫിഷറീസ് മന്ത്രിയോടും ആവശ്യപ്പെട്ടു. കോളനി സന്ദര്‍ശിച്ച ശേഷമാണ് എംപി ആവശ്യം ഉന്നയിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിതി കേന്ദ്രം പണിതു നല്‍കിയ വീടുകള്‍ ഏതു സമയത്തും നിലംപതിക്കുന്ന അവസ്ഥയിലാണ്. കോളനിയിലെ നൂറ് കുടുംബങ്ങളും അപകട ഭീഷണിയിലാണ്. ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിതി കേന്ദ്രം നിര്‍മിച്ചു നല്‍കിയ വീടുകള്‍ കാലവര്‍ഷത്തെ അതിജീവിക്കുന്ന തരത്തിലുള്ളതല്ല. വീടുകളുടെ റൂഫ് കോണ്‍ക്രീറ്റ് തകര്‍ന്നും ഭിത്തികള്‍ ഇടിഞ്ഞും അപകടകരമായ  അവസ്ഥയിലാണ്. വാസയോഗ്യമല്ലാതെ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കാവുന്നതല്ല. ഈ സാഹ—ചര്യത്തില്‍ അപകടാവസ്ഥയിലുള്ള വീടുകള്‍ പൊളിച്ച് പുതിയവ നിര്‍മിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എംപി യോടൊപ്പം സജി ഡി ആനന്ദ്, ബെന്‍സി, സക്കറിയ ക്ലമന്റ്, ബോബന്‍, ബെഞ്ചമിന്‍, താന്നി പള്ളി വികാരി എന്നിവര്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it