വീട് നല്‍കിയവര്‍ പ്രശ്‌നം പരിഹരിക്കും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഗുജറാത്തില്‍ മുസ്‌ലിംലീഗ് വീട് നിര്‍മിച്ചു നല്‍കിയതു സംബന്ധിച്ച വിവാദത്തില്‍ ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുജറാത്തില്‍ നിന്ന് അവര്‍ വന്നതല്ല. അവരെ ആരോ കൊണ്ടുവന്നതാണ്. അവരാരാണെന്നാണ് നാം തിരിച്ചറിയേണ്ടത്. തിരഞ്ഞെടുപ്പാവുമ്പോള്‍ ചില ആളുകള്‍ വരും. ആ കൂട്ടത്തില്‍പ്പെട്ടതാണ് ഇത്. വീടു നല്‍കിയവര്‍ക്ക് വല്ല പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ അത് കൊടുത്തവര്‍ തന്നെ പരിഹരിച്ചുകൊള്ളുമെന്നും ലീഗ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it