thrissur local

വീട് കുത്തിത്തുറന്ന് 45 പവനോളം കവര്‍ന്നു

ഇരിങ്ങാലക്കുട: നടവരമ്പില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നടവരമ്പ് പെരേപ്പാടന്‍ ജോണ്‍സന്റെ മകന്‍ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഡാന്‍സ് ക്ലാസിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വീടിന് പുറത്തേക്ക് പോയ സമയത്ത് സ്വര്‍ണം മോഷണം പോയതായി പരാതിയില്‍ പറയുന്നു. ഈസമയം ആന്റണിയും പുറത്തു പോയിരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലിസ് പറഞ്ഞു. ഇരിങ്ങാലക്കുട എസ്‌ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it