thiruvananthapuram local

വീട് കുത്തിത്തുറന്ന് മോഷണശ്രമം

വര്‍ക്കല: വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം. വര്‍ക്കല ചെറുകുന്നം ഗുഡ്‌സ് ഷെഡ് റോഡില്‍ അശ്വതി ഭവനില്‍ ലൈലാമണിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ മോഷണശ്രമം നടന്നത്. ആള്‍പാര്‍പ്പില്ലാത്ത വീടിന് പിന്നാമ്പുറത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
അലമാര കുത്തിപ്പൊളിച്ച നിലയിലും തുണികളും സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
എന്നാല്‍ വിലപിടിപ്പുള്ള സാധനങ്ങളടക്കം ഒന്നും തന്നെ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ലൈലാമണി പറയുന്നു. വര്‍ക്കല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it