Pathanamthitta local

വീട് കയറി പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ അക്രമിച്ചതായി പരാതി

നാരങ്ങാനം: ഗുണ്ടാ ലിസ്റ്റിലും നിരവധി ക്രമിനല്‍ കേസിലും ഉള്‍പ്പെട്ടയാള്‍ വട്ടക്കാവില്‍ വീട് കയറി പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും ആക്രമിച്ചു. ചക്കുങ്കമുരുപ്പില്‍ മുള്ളന്‍കുഴിയില്‍ വീട്ടില്‍ കണ്ടകനെന്ന രാജേഷാണ് ആക്രമം നടത്തിയത്. കാരിയ്ക്കല്‍വീട്ടില്‍ കെ ബിനുവിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. സംഭവത്തില്‍ കേസ് എടുക്കാന്‍ ആറന്മുള പൊലീസ് ആദ്യം തയ്യാറായില്ല.ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വലിയകുളം ജങ്ഷനില്‍ കുരിശടിയ്ക്ക് സമീപത്തുവച്ച് ബിനുവിനെ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുന്നതിടെ ബിനു രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടിക്കയറി കതകടച്ചു. അവിടെയെത്തിയ രാജേഷ് വീട് ചവിട്ടിത്തുറന്ന് ആക്രമിക്കുകയായിരുന്നു. ചവിട്ടിവീഴ്ത്തിയശേഷം ഇസ്തിരിപ്പെട്ടികൊണ്ട് ബിനുവിന്റെ മുഖത്ത് അടിക്കുകയും കമ്പവടി ഉപയോഗിച്ച് കാലിനും തലയ്ക്കും അടിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. തടസം പിടിക്കാനെത്തിയ അമ്മ മറിയാമ്മ തോമസിനെയും ഭാര്യ സോമി വില്‍സനെയും ആക്രമിച്ചു.  ബിനുവിന്റെ മക്കളായ സ്‌നേഹ, സെലിന്‍, സലോംമോന്‍, സലീന്‍ എന്നിവരെയും മര്‍ദ്ദിച്ചു. കുട്ടികളുടെ വാവിട്ട് കരഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമത്തിന് ഇരയായവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടാനെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ആദ്യം ഇവരെ പരിശോധിക്കാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്. പിന്നീട് പൊലിസെത്തിയശേഷമാണ് ചികില്‍സിച്ചത്. രാജേഷും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ബുധനാഴ്ച ആശുപത്രിയില്‍നിന്ന് ചികില്‍സ കഴിഞ്ഞ് ബിനു മടങ്ങുമ്പോള്‍ വലിയകുളത്ത്‌വച്ച് രാജേഷ് വീണ്ടും ബിനുവിനെ ആക്രമിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെയും മര്‍ദ്ദിച്ചു. ഇത്രയും സംഭവമുണ്ടായിട്ടും ആറന്മുള പൊലീസ് വേണ്ടരീതിയില്‍ കേസെടുക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട് .പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ബിനുവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കാനും അത് പ്രകാരം കേസെടുക്കാനും പൊലിസ് തയ്യാറായത്.
Next Story

RELATED STORIES

Share it