thrissur local

വീട് കയറി ആക്രമിച്ച സംഭവം : യുവാവ് പിടിയില്‍



കൊടുങ്ങല്ലൂര്‍: ബിജെപി പ്രവര്‍ത്തകയെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ പുല്ലൂറ്റ് ചാപ്പാറ മുടവന്‍ക്കാട്ടില്‍ സാബു (35)വിനെ കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മൂന്നിന് ബിജെപി മഹിള സംഘം മുന്‍സിപ്പല്‍ പ്രസിഡന്റ് ചിറക്കോക്കോട്ട് മണ്ണാന്തറ സജീവിന്റെ ഭാര്യ മായയെ വീട് കയറി ആക്രമിച്ചെന്ന കേസിലാണ് സാബുവിനെ കോടതിയില്‍ ഹാജരാക്കിയത്. ഒളിവില്‍ പോയ പ്രതി കോടതിയില്‍ ഹാജരാവുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പ്രതിക്കെതിരേ മൂന്നു വകുപ്പുകള്‍ ചേര്‍ത്തി പോലിസ് കേസെടുത്തിട്ടുണ്ട്. എഐവൈഎഫ് പ്രവര്‍ത്തകനായ ഇയാള്‍ കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനില്‍ പലകേസുകളില്‍ പ്രതിയാണ്. കണ്ടാലറിയുന്ന മൂന്നു പേരാണ് ഈ കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it