thiruvananthapuram local

വീട് കത്തിച്ച കേസിലെ പ്രതി പിടിയില്‍

നെടുമങ്ങാട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട് തീയിട്ട കേസിലെ പ്രതി പോലിസിന്റെ പിടിയിലായി. ആനാട് വടക്കേല കളപ്പുര വീട്ടില്‍ ചിന്നന്‍ എന്ന് വിളിക്കുന്ന സുരേഷിനെയാണ് വലിയമല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെ വടക്കേല സ്വദേശി സ്റ്റീഫന്റെ വീട് തീയിട്ട് കത്തിച്ച കേസിലാണ് അറസ്റ്റ്.
നെടുമങ്ങാട് നിന്നു ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തിയാണ് തീ കെടുത്തിയത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. പിടിയിലായ സുരേഷ് മുമ്പ് സ്ത്രീപീഡന കേസിലും പ്രതിയാണ്. നെടുമങ്ങാട് ഡിവൈഎസ്പി അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം വലിയമല എസ്‌ഐ വി അജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അഡീഷനല്‍ എസ്‌ഐമാരായ എം ആര്‍ ഗോപകുമാര്‍, ഡി ശശി, സെല്‍വരാജ്, എഎസ്‌ഐ നിസാറുദ്ദീന്‍, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ ജസ്‌നദ്, അഭിജിത്ത് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it