Idukki local

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ വീട്ടമ്മയെ ബൈക്കിടിച്ച് വീഴ്ത്തി

അറക്കുളം: കാല്‍നടയാത്രികയായ വീട്ടമ്മയെ ബൈക്കിടിച്ച് വീഴ്ത്തി. വീട്ടമ്മ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി ആശുപത്രി യില്‍ ചികില്‍സയിലാണ്.കുടയത്തൂര്‍ നെല്ലിത്താനത്ത് മൊയ്തീന്റെ ഭാര്യ സീനത്ത് (35) ആണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് . ശനിയാഴ്ച രാവിലെ പത്ത് മണിയോടു കൂടി വീട്ടില്‍ നിന്നും കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ സീനത്തിനെ കുടയത്തൂര്‍ മുസ്‌ലീം പളളിക്ക് സമീപം വച്ച് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ സീനത്തിനെ ആശുപത്രിയില്‍ എത്തി ക്കാന്‍ ആരും തയ്യാറായില്ല. അതു വഴി വന്ന കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ തങ്കപ്പന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസറായ വി എസ് സുനില്‍ മറ്റൊരു വാഹനത്തില്‍ കയറ്റി സീനത്തിനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ എത്തി ച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോലഞ്ചേരി ആശു പത്രിയിലേയ്ക്ക് മാറ്റി. സീനത്തിന്റെ ഭര്‍ത്താവ് മൊയ്തീന്‍ അറക്കു ളത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ തങ്കപ്പന്‍ മൊയ്തീനെ വിവരം അറിയിക്കുകയും ആശു പത്രിയിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു. സീനത്ത് അപകട നില തരണം ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it