വീട്ടുവാടക അലവന്‍സ് ഉയരും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കുന്നതിലൂടെ വീടുവാടക അലവന്‍സിലും ഉയര്‍ച്ചയുണ്ടാകും. എക്‌സ്, വൈ, ഇസഡ് ക്ലാസുകള്‍ക്ക് യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനം, 16 ശതമാനം, എട്ടു ശതമാനം എന്നിങ്ങനെ വീട്ടുവാടക അലവന്‍സ് നല്‍കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വീട്ടുവാടക അലവന്‍സ് റേറ്റ് 27 ശതമാനം, 18 ശതമാനം, 9 ശതമാനം എന്നിങ്ങനെ ഉയര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡി.എ 50 ശതമാനം, 30 ശതമാനം, 20 ശതമാനം എന്നീ ക്രമത്തിലായിരിക്കും. പലിശരഹിത ശമ്പള അഡ്വാന്‍സ് ഇല്ലാതാക്കും. പേഴ്‌സണല്‍ കംപ്യൂട്ടര്‍, ഹൗസ് ബില്‍ഡിങ് എന്നിവയ്ക്കു മാത്രമായിരിക്കും പലിശയോടെ അഡ്വാന്‍സ് ലഭിക്കുക.
നിലവിലുള്ള പേ ബാന്‍ഡ്, ഗ്രേഡ് പേ സംവിധാനങ്ങള്‍ ഒഴിവാക്കി പേ മാട്രിക്‌സ് സംവിധാനമാണ് ഇനി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും ജീവനക്കാരുടെ സ്റ്റാറ്റസ് കണക്കാക്കുക.
Next Story

RELATED STORIES

Share it