palakkad local

വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവം: ഡോക്ടര്‍മാര്‍ ഒളിവില്‍



പാലക്കാട്: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ക്കും ഡോക്ടറായ മകനുമെതിരെ പോലിസ് അന്വേഷണം ശക്തമാക്കി. വീട്ടിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണം മോഷണം പോയെന്ന കെട്ടുകഥയുണ്ടാക്കി പോലിസില്‍ പരാതി നല്‍കിയത്, വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം പുറത്താവാതിരിക്കാനാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹെഡ്‌പോസ്റ്റ് ഓഫിസിന് സമീപത്തെ ഹോമിയോ ഡോക്ടര്‍മാരായ പി ജി മേനോന്‍(93), മകന്‍ ഡോ.കൃഷ്ണമോഹന്‍(56)എന്നിവരാണ് കവര്‍ച്ചക്കഥ മെനഞ്ഞ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ വേലക്കാരിയെ ഇരുവരും പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പോലിസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനിടെ കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. പരാതിക്കാരിയായ സ്ത്രീയെ പണം നല്‍കി സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. കേസെടുത്തതോടെ ഡോ.പി ജി മേനോനും മകന്‍ കൃഷ്ണമോഹനനും ഒളിവില്‍ പോയിരിക്കുകയാണ്. പി ജി മേനോന്‍ പ്രാക്ടീസ് ചെയ്യുന്ന സുല്‍ത്താന്‍ പേട്ടയിലെ ഹോമിയോ ക്ലിനിക്കും രണ്ടുദിവസമായി തുറന്നിട്ടില്ല. അന്വേഷണം അയല്‍ജില്ലകളിലേക്കും കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയെ ഇരുവരും ചേര്‍ന്ന് ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. പരാതിക്കാരിയായ സ്ത്രീയെ കഴിഞ്ഞ ദിവസം രാത്രി തന്നെ മജിസട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സപ്തംബര്‍ ഒമ്പതിനു രാത്രിയാണ് ഡോക്ടറുടെ വീട്ടിലെ പൂജാമുറിയിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 60 പവന്‍ സ്വര്‍ണാഭരണം മോഷണം പോയെന്ന് ടൗണ്‍ നോര്‍ത്ത് പോലിസിന് പരാതി നല്‍കിയത്. ഈ പരാതി അന്വേഷിക്കുന്നതിനിടെയാണ് സംഭവം കെട്ടുകഥയാണെന്നും വീട്ടുജോലിക്കാരിയെ ഇരുവരും പീഡിപ്പിച്ചിരുന്നതായും വ്യക്തമായത്.
Next Story

RELATED STORIES

Share it