വീട്ടുജോലിക്കാരിക്ക് പീഡനം; ബംഗ്ലാദേശ് താരം ഷഹാദത്ത് ഹുസൈന് 14 വര്‍ഷം തടവ്

ധക്ക: 11 വയസ്സുകാരിയായ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷഹാദത്ത് ഹുസൈനും ഭാര്യക്കും 14 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു.
വീട്ടു ജോലിക്കാരിയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നു ഇരുവരും ഒളിവില്‍ പോവുകയും പിന്നീട് അറസ്റ്റിലാവുകയുമായിരുന്നു.
കേസെടുത്തതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നും ഷഹാദത്തിനെ സസ്‌പെന്റ് ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം കഴിഞ്ഞ മാസം എട്ടു വരെ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it