Flash News

വീട്ടുകാര്‍ എതിര്‍ത്തു; ആഗ്രയില്‍ ഹിന്ദു-മുസ്‌ലിം കമിതാക്കള്‍ തീകൊളുത്തി മരിച്ചു

വീട്ടുകാര്‍ എതിര്‍ത്തു; ആഗ്രയില്‍ ഹിന്ദു-മുസ്‌ലിം കമിതാക്കള്‍ തീകൊളുത്തി മരിച്ചു
X
agra

ആഗ്ര: തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വ്യത്യസ്ത ജാതിയില്‍പ്പെട്ട കമിതാക്കള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ആഗ്രയിലാണ് സംഭവം .  മുസ്‌ലിം മതത്തില്‍പ്പെട്ട സോനു മുഹമ്മദും ഹിന്ദു മതത്തില്‍പ്പെട്ട ഷീലം കുമാരിയുമാണ് മരിച്ചത്. ഇരുവരും ഒരു റൂമില്‍ തീകൊളുത്തി മരിക്കുകയായിരുന്നു. വേര്‍തിരിക്കാന്‍ കഴിയാത്ത വിധമായിരുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സോനു 10 ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഷീലം സോനുവിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന ഷീലം കുമാരിയുടെ വിവാഹം മറ്റൊരാളുമായി ഇക്കഴിഞ്ഞ ഒമ്പതിന് നടത്തിയിരുന്നു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സോനുവിന്റെ വീട്ടില്‍ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it