kozhikode local

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ അഗ്നിക്കിരയാക്കി

താമരശ്ശേരി: വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ അഗ്നിക്കിരയാക്കി. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ വള്ളിക്കെട്ടുമ്മല്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ രജ്ഞിത്തിന്റെയും പിതൃ സഹോദര പുത്രന്‍സുരേഷിന്റെയും ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍. തീ പിടുത്തത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ഫോറന്‍സിക് വിദഗ്ദര്‍ സ്ഥത്തെത്തി പരിശോധന നടത്തി.താമരശ്ശേരി പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പോലിസ് സംഘം ക്യാംപ് ചെയ്യുന്നു.
Next Story

RELATED STORIES

Share it