kasaragod local

വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട്: വീടിന്റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങളും 6000 രൂപയും കവര്‍ന്നു. അടുക്കത്ത്ബയല്‍ ചിരുംബാ ഭഗവതി ക്ഷേത്രത്തിന് സമീപം കുദൂരിലെ ലളിതയുടെ വീട്ടിലാണ് കവര്‍ച്ച.
ലളിതയും കുടുംബവും ആറിന് വൈകിട്ട് മൊഗ്രാല്‍പുത്തൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഏഴിന് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഓടുകള്‍ ഇളക്കിമാറ്റിയത് ശ്രദ്ധയില്‍ പെട്ടത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ലളിതയുടെ പരാതിയില്‍ കാസര്‍കോട് പോലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
Next Story

RELATED STORIES

Share it