Kottayam Local

വീട്ടില്‍ കയറി ഗുണ്ടാസംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്കു പരിക്ക്

മുണ്ടക്കയം: വീട്ടില്‍ക്കയറി ഗുണ്ടാ സംഘത്തിന്റെ അക്രമണത്തില്‍ വീട്ടമ്മയ്ക്കു പരിക്കേറ്റു വീട്ടമ്മയുടെ താലിമാല പൊട്ടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
പാലൂര്‍ക്കാവ് പനച്ചിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ മേഴ്‌സിയെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മേഴ്‌സിയുടെ മൊഴി ഇങ്ങനെയാണ്. വരിക്കമാക്കല്‍ വീട്ടില്‍ അരുണും സാബിനും മദ്യലഹരിയില്‍ വീട്ടിലെത്തി ഗൃഹനാഥന്‍ തങ്കച്ചനെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സംഘം മദ്യലഹരിയിലായിരുന്നതിനാല്‍ ഇരുവരും വീടിനുള്ളിലെ മറ്റൊരു മുറിയില്‍ കയറി കതകടച്ചെങ്കിലും സംഘം ഇതു തല്ലിത്തകര്‍ക്കുകയായിരുന്നു. അകത്തുകയറിയ സംഘം തോക്കും ചൂണ്ടി ഇരുവരെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇതിനിടെ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ ചെന്ന ഭാര്യ മേഴ്‌സിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാനും വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചു.
തുടര്‍ന്ന് മേഴ്‌സി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. പൊരുവന്താനം എസ്‌ഐ മുരളീധരന്‍ നായര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഘം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it