palakkad local

വീട്ടില്‍ കയറി അക്രമം: രണ്ടു പ്രതികള്‍കൂടി കീഴടങ്ങി



ചെര്‍പ്പുളശ്ശേരി: നെല്ലായ പൊമ്പിലായയില്‍ രാത്രി വീട്ടില്‍ക്കയറി സ്ത്രീയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍കീഴടങ്ങി. പൊമ്പിലായ മണ്ണാറക്കുന്നത്ത് മുഹമ്മദ് സവാദ് (25), പൊമ്പിലായ പറക്കാട് മുഹമ്മദ് കബീര്‍ (34) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആകെ 12 പേരാണ് കേസില്‍ പ്രതികള്‍.
Next Story

RELATED STORIES

Share it