Idukki local

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

തൊടുപുഴ: കഞ്ചാവ് വീട്ടില്‍ നിന്നും കണ്ടെടുത്ത കേസില്‍ തങ്കമണി വില്ലേജ് പുഷ്പഗരികരയില്‍ പൂവത്തിങ്കല്‍ വീട്ടില്‍ സാബുവിനെ (ശാന്തി സാബു-47) അഞ്ചു കൊല്ലം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം. 6.85 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ശിക്ഷ.
തങ്കമണി വില്ലേജിലെ പുഷ്പഗരിയിലെ വീടിന്റെ സ്വീകരണ മുറിയില്‍ രണ്ടു പായ്ക്കറ്റുകളിയായി വില്‍പ്പനക്കായി ഒളിപ്പിച്ച കഞ്ചാവ് 2012 ജൂലൈ 17നു അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും സംഘവും നടത്തിയ റെയ്ഡില്‍ കണ്ടെത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ്‌കുമാര്‍ ചാര്‍ജു ചെയ്ത കേസില്‍ 16 സാക്ഷികളും 18 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it