വീട്ടില്‍ അതിക്രമിച്ചു കയറി അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
BY Sumeera SMR5 May 2016 5:26 AM GMT
Sumeera SMR5 May 2016 5:26 AM GMT
മൂവാറ്റുപുഴ: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഹൃദ്രോഗിയായ അറുപതുകാരിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമം. വാഴക്കുളം പോലിസ് സ്റ്റേഷന് പരിധിയിലെ മണിയന്ത്രം കോളനിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ അയല്‍വാസിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയുടെ വാപൊത്തിപ്പിടിക്കുകയും ബലമായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീ ബഹളം കേട്ട് നോക്കിയപ്പോള്‍ അവശയായ വൃദ്ധ മുറ്റത്തിരിക്കുകയായിരുന്നു.
സംസാരിക്കാന്‍പോലും ബുദ്ധിമുട്ടിയ വൃദ്ധയ്ക്ക് ഹൃദ്രോഗത്തിന്റെ അസ്വസ്ഥതകളാണെന്നാണ് നാട്ടുകാര്‍ ആദ്യം ധരിച്ചിരുന്നത്. പിന്നീടാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പറയുന്നത്. നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മണിയന്ത്രം ജെന്തിയത്ത് സുനില്‍(40)നെതിരേ കേസെടുത്ത് പോലിസ് തിരഞ്ഞുവരികയാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. വൃദ്ധയുടെ ഭര്‍ത്താവ് അസുഖം ബാധിച്ച് മകളുടെ വീട്ടിലാണ് കഴിയുന്നത്. ഹൃദ്രോഗിയായ വൃദ്ധയെ അയല്‍വാസികളാണ് നോക്കിയിരുന്നത്. പീഡനശ്രമത്തെത്തുടര്‍ന്ന് അവശതയിലായ വൃദ്ധയെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT