kannur local

വീട്ടില്‍നിന്നു 30 പവന്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

ചക്കരക്കല്‍: വീട്ടില്‍നിന്നു 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മാതമംഗലം വാര്യത്തെ വലിയവീട്ടില്‍ പ്രശാന്തി(45) നെയാണ് ചക്കരക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ചക്കരക്കല്‍ ശാസ്താംകോട്ടം ക്ഷേത്രത്തിനു സമീപത്തെ കെ സുരേശന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്.
സുരേശന്റെ മകളും എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ അഖിലിന്റെ ഭാര്യയുമായ വര്‍ഷയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. പ്രസവത്തിനായി വീട്ടില്‍ വന്ന വര്‍ഷ തിരിച്ചുപോവാനുള്ള ഒരുക്കത്തിനിടെയാണ് കവര്‍ച്ച. അന്വേഷണം വഴിതെറ്റിക്കാനായി അഞ്ചര പവന്റെ താലിമാല വീട്ടില്‍തന്നെ വച്ചശേഷമാണ് മറ്റു സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോയത്്്. എസ്‌ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ മൂന്നു സ്‌ക്വാഡുകളായി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, മാതമംഗലം എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതും അവശേഷിച്ചതുമായ സ്വര്‍ണം പോലിസ് കണ്ടെടുത്തു.
തലേദിവസം തന്നെ മോഷണത്തിനുള്ള കളമൊരുക്കാന്‍ ജനല്‍പാളി തുറന്ന് വച്ചിരുന്നെന്നും അന്വേഷണം വഴിതെറ്റിക്കാനാണ് അഞ്ചര പവന്റെ ആഭരണം വീട്ടില്‍ തന്നെ വച്ചതെന്നും പ്രതി പോലിസില്‍ മൊഴി നല്‍കി.
പെരിങ്ങോം പള്ളിയുടെ ഭണ്ഡാരം കവര്‍ച്ച, മാതമംഗലം വാരത്തെ മാല മോഷണം എന്നിവയുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പ്രശാന്തെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it