ernakulam local

വീട്ടിലേക്കുള്ള വഴി പഞ്ചായത്ത് അധികൃതര്‍ തകര്‍ത്തതായി പരാതി

ആലുവ: സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴി പഞ്ചായത്ത് അധികൃതര്‍ തകര്‍ത്തതായി പരാതി. കരുമാലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തടിക്കല്‍കടവ് സൊസൈറ്റി പടിക്ക് സമീപത്തെ ശ്രീവിലാസന്റെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച റോഡാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തി ജെസിബി ഉപയോഗിച്ച് ബലമായി തകര്‍ത്തത്. മൈനര്‍ ഇറിഗേഷന്‍ പെരിയാര്‍വാലി കനാലിന് മുകള്‍ ഭാഗത്തു കൂടി കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുണ്ടാക്കിയ വഴിയാണ് രാഷ്ടീയ വൈരാഗ്യം മൂലം തകര്‍ത്തത്.ഈ ഭാഗത്തെ 50ല്‍പരം വീടുകളിലേക്കും ഇത്തരത്തിലാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ഒരു നിര്‍മാണത്തിനും ഔദ്യോഗികമായ അനുമതിയില്ലാതെ തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്.ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് കേസും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ പഞ്ചായത്ത് അധികൃതര്‍ ജെസിബി ഉപയോഗിച്ച് റോഡ് പൂര്‍ണമായും തകര്‍ത്തത്. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ ആലുവ പോലിസ്, മുഖ്യമന്ത്രി, എംഎല്‍എ, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് വീട്ടുടമ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it