kannur local

വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

ചെറുപുഴ: നായാട്ടിനിടെ വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാടക്കാംപൊയിലിലെ അന്നൂക്കാരന്‍ വിനീഷ് (30), കുണ്ടത്തില്‍ സൈനേഷ് എന്ന ചിന്നന്‍ (29) എന്നിവരെയാണ് പെരിങ്ങോം എസ്‌ഐ മഹേഷ് കെ നായരും സംഘവും പിടികൂടിയത്. ഓലയമ്പാടി കോടന്നൂരിലെ കുണ്ടത്തില്‍ ജാനകി(63)ക്കാണ് ഇക്കഴിഞ്ഞ 22ന് രാവിലെ വീടിനടുത്തുവച്ച് വെടിയേറ്റത്. പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റെന്ന വ്യാജേനയാണു വയോധികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരുടെ കാലിലെ വെടിയുണ്ടകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് വണ്ണാരപ്പൊയിലിലെ ഗുഹയില്‍ ഒളിപ്പിച്ച നിലയില്‍ പോലിസ് കണ്ടെത്തി. മാടക്കാംപൊയില്‍ മേഖലയില്‍ നിരവധി കള്ളത്തോക്കുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് ഇന്നലെ വ്യാപക പരിശോധന നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it