വീട്ടമ്മയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിയായ വൈദികന് ജാമ്യം

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി ഓര്‍ത്തഡോക്‌സ് വൈദികന്‍ ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, ഇരയായ സ്ത്രീയുടെ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണം എന്നിങ്ങനെയുള്ള ഉപാധികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരയായ യുവതിയെ ഫാ. ജോണ്‍സണ്‍ വി മാത്യു പീഡിപ്പിച്ചെന്ന് ആരോപണമില്ല. മാത്രമല്ല, റിമാന്‍ഡ് റിപോര്‍ട്ടില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു പോലിസ് പറഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ജൂലൈ 13നാണ് ഫാ. ജോബ് മാത്യു അറസ്റ്റിലായത്. 10 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it