Flash News

വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ബന്ധു കസ്റ്റഡിയില്‍



അഞ്ചല്‍ (കൊല്ലം): അഗസ്ത്യകോട് ബന്ധുക്കള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നു വൃദ്ധന്‍ ഭാര്യയുടെ സഹോദരിയെ കമ്പി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അഗസ്ത്യകോട് കുശിനിമുക്ക് കുട്ടന്‍ കുന്നില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ വല്‍സല (53)യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു ബന്ധുവും അയല്‍ വാസിയുമായ ബാഹുലേയന്‍ (60) പോലിസില്‍ കീഴടങ്ങി.കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വഴക്കിനെ തുട ര്‍ന്നാണു ബാഹുലേയന്‍ കമ്പി കൊണ്ടു വല്‍സലയെ മര്‍ദിച്ചത്.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വല്‍സലയെ ബന്ധുക്കള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാവിലെ 10ഓടെ മരിച്ചു. അഖില്‍ ആണു വല്‍സലയുടെ മകന്‍.
Next Story

RELATED STORIES

Share it