Flash News

വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; ബന്ധു കസ്റ്റഡിയില്‍

വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; ബന്ധു കസ്റ്റഡിയില്‍
X


കൊല്ലം: അഗസ്ത്യകോട് ബന്ധുക്കള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യാ സഹോദരിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഗസ്ത്യക്കോട് കുശിനി മുക്ക് കുട്ടന്‍ കുന്നില്‍ സുരേന്ദ്ര ഭവനില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ വല്‍സല (53) യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബന്ധുവും അയല്‍ വാസിയുമായ ബാഹുലേയന്‍ (60) പോലിസില്‍ കീഴടങ്ങി.
കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ബാഹുലേയന്‍ കമ്പിവടി കൊണ്ട് വല്‍സലയെ മര്‍ദ്ദിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വല്‍സലയെ ബന്ധുക്കള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തുപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാവിലെ പത്തോടെ മരണപ്പെടുകയായിരിന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് നടന്ന തര്‍ക്കത്തില്‍ ബാഹുലേയന്‍ കമ്പിപാര കൊണ്ട് തലയ്ക്കടിക്കുകയായിരിന്നുവെന്ന് പോലിസ് പറഞ്ഞു. വല്‍സലയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ബാഹുലേയന്‍ അഞ്ചല്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.അഖില്‍ ആണ് വല്‍സലയുടെ മകന്‍.
Next Story

RELATED STORIES

Share it