Flash News

വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവം: അസം സ്വദേശി കസ്റ്റഡിയില്‍;കൊലപാതകം പീഡനശ്രമത്തിനിടെ

വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവം: അസം സ്വദേശി കസ്റ്റഡിയില്‍;കൊലപാതകം പീഡനശ്രമത്തിനിടെ
X
കൊച്ചി: മാള പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍. അസം സ്വദേശി മുന്നയാണ് കസ്റ്റഡിയിലായത്. പീഡന ശ്രമത്തിനിടെയാണ് മോളി കൊല്ലപ്പെട്ടത്. ഇയാളാണോ കൃത്യത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോളിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് മുന്ന. ഇയാളെ ഇന്നലെ അര്‍ധരാത്രിയില്‍ മോളിയുടെ വീടിന് സമീപം കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



ഇന്ന് രാവിലെയാണ് ഡേവിസിന്റ ഭാര്യ മോളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മോളിയും മാനസികാസ്വാസ്ഥ്യമുള്ള മകനും മാത്രമാണ് വീട്ടില്‍ താമസം. ഇന്ന് രാവിലെ മകന്‍ മോളി മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോള്‍ മോളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it