Alappuzha local

വീട്ടമ്മയുടെ മാല കവര്‍ന്ന യുവതി പിടിയില്‍

അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല കെഎസ്ആര്‍ടിസി ബസില്‍ വെച്ചു കവര്‍ന്ന യുവതി പിടിയില്‍. തമിഴ്‌നാട് പളനി മാരിയപ്പന്‍ കോവില്‍ ലക്ഷ്മി(26)യെയാണ് അമ്പലപ്പുഴ പോലിസ് പിടികൂടിയത്.
ഇന്നലെ വൈകീട്ട് മൂന്നോടെ ആശുപത്രി ജങ്ഷനില്‍ നിന്ന് തിരുവല്ലയിലേക്കുള്ള ബസില്‍ കയറിയ കുന്നുമ്മ മഠത്തില്‍പ്പറമ്പ് കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (60)യുടെ ഒന്നേകാല്‍പ്പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. തകഴി ജങ്ഷനിലെത്തിയപ്പോള്‍ മാല കാണാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് തൊട്ടടുത്ത സീറ്റിലിരുന്ന ലക്ഷ്മിയുടെ പക്കല്‍ നിന്ന് മാല കണ്ടെടുത്തത്.
പ്രതിയെ പിന്നീട് അമ്പലപ്പുഴ പോലിസ് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it