Flash News

വീട്ടമ്മയുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍



കട്ടപ്പന: വെള്ളയാംകുടിയില്‍ വീട്ടിനുള്ളില്‍ മധ്യവയ്‌സക കൊല്ലപ്പെട്ട കേസില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തേനി ഉത്തമ പാളയം ശിങ്കാരനഗര്‍ സ്വദേശിനി മഹാലക്ഷ്മി (42), തേനി ചിന്നമന്നൂര്‍ സ്വീപ്പര്‍ കോളനി കെ രാജ (24), തിരുനെല്‍വേലി ആലംകുളം കവളക്കുതിര സ്വദേശി ശങ്കര്‍ (28) എന്നിവരാണ് തമിഴ്‌നാട്ടില്‍നിന്ന് ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വെള്ളയാംകുടി വിഗ്‌നേഷ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി(50)യാണ് കഴിഞ്ഞദിവസം രാത്രി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്:  കൊല്ലപ്പെട്ട വാസന്തിയും മഹാലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. തിങ്കളാഴ്ച വാസന്തിയുടെ വീട്ടില്‍ മഹാലക്ഷ്മിയും ശങ്കറും രാജയും എത്തിയിരുന്നു. വാസന്തിയുടെ മകന്‍ പുറത്തുപോയ ശേഷമാണ് ഇവര്‍ വീട്ടിലെത്തിയത്. പിന്നീട് കെ രാജയും ശങ്കറും വാസന്തിയെ പീഡിപ്പിക്കുകയും കീടനാശിനി മുഖത്തടിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മഹാലക്ഷ്മി ഒത്താശ ചെയ്തുകൊടുത്തുവെന്ന് പോലിസ് പറഞ്ഞു. വാസന്തിയുടെ പക്കല്‍ പണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘം കൊല നടത്തിയത്. എന്നാല്‍, മൂന്നര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും മാത്രമാണു ലഭിച്ചത്. ഫോണ്‍ വഴിയില്‍ ഉപേക്ഷിച്ച സംഘം സ്വര്‍ണം പണയംവച്ച് പണം വീതിച്ചെടുക്കുകയായിരുന്നു. അറസ്റ്റിലായവരുടെ ഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തിയ കട്ടപ്പന സിഐ വി എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it