Pathanamthitta local

വീടു നിര്‍മിക്കാന്‍ നല്‍കിയ പാസിന്റെ മറവില്‍ അനധികൃത മണ്ണെടുപ്പ്

പന്തളം: വീടു നിര്‍മ്മിക്കാന്‍ നല്‍കിയ പാസിന്റെ മറവില്‍ കുരമ്പാല കൈപ്പൂരിയില്‍ അനധികൃത മണ്ണെടുപ്പ്. കടയ്ക്കാട് കല്ലൂരേത്ത് മണ്ണില്‍ വീട്ടില്‍ രവീന്ദ്രന്‍ പിള്ള എന്നിവരുടെ പേരില്‍  കെട്ടിടം നിര്‍മിക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നല്‍കിയ പാസിന്റെ മറവിലാണ് മൊട്ടക്കുന്ന് ഇടിച്ചു നിരത്തുന്നത്. 698 മെട്രിക് ടണ്‍ മണ്ണെടുക്കാനായി  87 പാസുകളാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. അനുമതി   പ്രകാരമുള്ള മണ്ണ് ഒരു ദിവസം കൊണ്ട് നീക്കം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം മൂന്നു ലോറികളിലായി യഥേഷ്ടം മണ്ണ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണെടുപ്പു നടത്തിയത് കുരമ്പാല വെള്ളപ്പാറ വിളയില്‍ അനന്തകൃഷ്ണന്റെ സ്ഥലത്തു നിന്നാണ്. മണ്ണെടുക്കുന്ന സമയത്ത് പ്രദേശവാസികളുടെ എതിര്‍പ്പും അവഗണിക്കപ്പെടുകയാണുണ്ടായത്.
ഏരിയാ കണ്‍വന്‍ഷന്‍
പത്തനംതിട്ട: സിഐടിയു പത്തനംതിട്ട ഏരിയ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്റ് കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം മലയാലപ്പുഴ മോഹനന്‍, കെഎസ്ആര്‍ടിഇ എ  സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി ജി ഗിരീഷ് കുമാര്‍,ഏരിയാ സെക്രട്ടറി എസ് മീരാ സാഹിബ്, കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷണല്‍ സെക്രട്ടറി തമ്പിക്കുട്ടി  സംസാരിച്ചു. മെയ് നാലു മുതല്‍ ആറുവരെ പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടക്കും.
Next Story

RELATED STORIES

Share it