thiruvananthapuram local

വീടുകളുടെ താക്കോല്‍ ദാനവും ഓഖി ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും നാളെ

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു നല്‍്കു “ഭവനം ഒരു സമ്മാനം’ പദ്ധതിയില്‍ പണി പൂര്‍ത്തിയായ അന്‍പത് വീടുകളുടെ താക്കോല്‍ ദാനവും ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓഖി ദുരിത ബാധിതര്‍ക്കായി അതിരൂപത ഏര്‍പ്പെടുത്തു സൗജന്യ ചികില്‍സ-ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, നിര്‍ധന യുവതികളുടെ വിവാഹത്തിനു നല്‍കു സാമ്പത്തിക സഹായം “സാന്ത്വനം മംഗല്യം’ പദ്ധതി എിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്്. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ്ഹാളില്‍ നടക്കു സമ്മേളനത്തില്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. ഓഖി ദുരിത ബാധിത കുടുംബങ്ങള്‍ക്ക് സേവ് എ ഫാമിലി പദ്ധതിയുടെ മാതൃകയില്‍ അതിരൂപത നടപ്പാക്കു സാമ്പത്തിക സഹായ പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചടങ്ങില്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it