palakkad local

വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നല്‍കാനൊരുങ്ങി തരൂര്‍ പഞ്ചായത്ത്

ആലത്തൂര്‍: ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ച് ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ തരൂര്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിലും ഫലവൃക്ഷ തൈകള്‍ നല്‍കുന്നതിനുള്ള പദ്ധതി തൊഴിലുറപ്പിലൂടെ ആരംഭിച്ച് തരൂര്‍ പഞ്ചായത്ത് മാതൃകയാവുന്നു.
നഴ്‌സറിയിലൂടെ മാവ്, പ്ലാവ്, കശുമാവ്, പുളി, നെല്ലി, പേരാ, മാതളം, ചാമ്പക്ക, കറിവേപ്പ്, ഞാവല്‍, ആര്യവേപ്പ് തുടങ്ങി 40,000 ഫലവൃക്ഷതൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. പഞ്ചായത്തിലെ  രണ്ട് വില്ലേജുകളിലായി 5 ലക്ഷം രൂപ മുതല്‍മുടക്കില്‍ 1046 തൊഴില്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലുറപ്പിലൂടെയാണ് വൃക്ഷത്തൈ നഴ്‌സറി പദ്ധതി നടപ്പാക്കുന്നത്.
കൃഷിക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റ് എല്ലാവരുടെയും വീടുകളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് മാര്‍ച്ച് പകുതിയോടെ പാകിയത് മുളച്ചുതുടങ്ങി. മെയ് മാസം അവസാന വാരത്തോടെ വിതരണത്തിനൊരുങ്ങും. തരൂര്‍ പഞ്ചായത്തിലെ ഏകദേശം വരുന്ന 11000 വീടുകളിലും, 4000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് പൊതു സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഓരോ തൈകള്‍ വീതം നല്‍കും.
കൂടുതലുള്ള തൈകള്‍   പെ ാതുസ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി നടും. ബാക്കി വരുന്ന തൈകള്‍ ആവശ്യപ്പെടുന്ന മുറക്ക് മറ്റു പഞ്ചായത്തുകള്‍ക്ക് സൗജന്യമായി നല്‍കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി മനോജ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it