വീടുകളില്‍ പോലിസുകാരുടെ അടിമപ്പണി; അന്വേഷിക്കണം

തിരുവനന്തപുരം: ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാംപ് ഫോളോവേഴ്‌സായി നില്‍ക്കുന്ന പോലിസുകാര്‍ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പോലിസ് മേധാവി അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
ആരോപണം സത്യമാണെങ്കില്‍ പോലിസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളുടേതിനെക്കാള്‍ കഷ്ടമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്ഥിരം ജീവനക്കാര്‍ എതിര്‍ത്തപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മനുഷ്യത്വരഹിതമായ ജോലികള്‍ ചെയ്യിക്കുന്നത്. പത്രവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.
Next Story

RELATED STORIES

Share it