വീടും സ്ഥലവും തട്ടിയെടുത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് റിപോര്‍ട്ട് തേടി
BY Sumeera SMR26 Feb 2016 4:30 AM GMT
Sumeera SMR26 Feb 2016 4:30 AM GMT
കാസര്‍കോട്: മാനസിക രോഗിയായ യുവാവിന്റെ പേരിലുള്ള വീടും സ്ഥലവും ബന്ധുവായ ആള് തട്ടിയെടുത്തു എന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സാമൂഹികനീതി വകുപ്പിനോട് റിപോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ കൊട്ടറയിലെ പൗരസമിതി നല്കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവിട്ടത്. കൊട്ടറയിലെ ലാല്കൃഷ്ണന് എന്ന യുവാവിന്റെ 19 സെന്റ് വീടും സ്ഥലവുമാണ് ബന്ധുവായ ഒരാള്‍ ചെറിയ വില നല്കി തട്ടിയെടുത്തത് എന്നാണ് പരാതി. ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ലാല്‍ കൃഷ്ണന് നിലവില്‍ താമസിക്കുന്നത്. ഉപ്പളയിലെ ഊമപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന ആരോപണമുയര്‍ന്ന മഞ്ചേശ്വരം സിഐ, എസ്ഐ എന്നിവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് കമ്മീഷന് ഡിജിപിയോട് വിശദീകരണം തേടി. പട്ടയം കിട്ടിയിട്ടും ഭൂമി കാണിച്ചു തന്നില്ല എന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് നോട്ടീസ് അയച്ചു. കാഞ്ഞങ്ങാട് നഗരസഭാപരിസരത്തെ മാലിന്യം റെയില്‍വേ സ്റ്റേഷന് പരിസരത്ത് കുഴിച്ചിട്ടു എന്ന പരാതിയില്‍ നഗരസഭ സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT