Alappuzha local

വീടിന് മുന്നില്‍ വച്ചിരുന്ന ബൈക്ക് കത്തിയനിലയില്‍ കണ്ടെത്തി



അമ്പലപുഴ: വീടിന് മുന്നില്‍ വച്ചിരുന്ന ബൈക്ക് കത്തിയനിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കാക്കാഴം പടിഞ്ഞാറ് ലക്ഷംവീട്ടില്‍ ഗഫൂറിന്റെ മകന്‍ താജുദ്ദീന്റെ  ബെക്കാണ് കത്തിയത്.17 ദിവസം മുമ്പ് വാങ്ങിയ ബജാജ് പ്ലാറ്റിനം ബൈക്ക് വീടിന് മുന്നിലെ ഷെഡില്‍ വച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it