ernakulam local

വീടിന് മുകളിലേക്ക് മരം വീണു ;വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌



ചെങ്ങമനാട്: വീടിന് മുകളിലേക്ക് കൂറ്റന്‍ മരം വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ തുരുത്ത് ആയില്ല്യം വീട്ടില്‍ സുഗതന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് സമീപത്തെ കൂറ്റന്‍ പ്ലാവ് കടപുഴകിയത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വീടിന് മുകളില്‍ മരം വീണത് വീട്ടുകാര്‍ അറിയുന്നത്. ഈ സമയം സുഗതന്റെ ഭാര്യ വിജയമ്മ വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഓടുകള്‍ തകര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പതിച്ചു. വീടിന്റെ കഴുക്കോലുകളും പട്ടികകളും അടക്കം തകര്‍ന്നു. മരം വീടിന്റെ കൂട്ടത്തില്‍ അമര്‍ന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
Next Story

RELATED STORIES

Share it