വീടിന്റെ ടെറസ്സില്‍ കഞ്ചാവ് വളര്‍ത്തിയ യുവതി പിടിയില്‍

കൊച്ചി: നഗരമധ്യത്തില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവതി പോലിസ് പിടിയില്‍. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റിനെ(37) ആണ് നോര്‍ത്ത് പോലിസ് കസ്റ്റഡിയി ല്‍ എടുത്തത്. നോര്‍ത്ത് സി ഐ കെ ജെ പീറ്ററിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ വിപി ന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി പൊക്കമുള്ള അഞ്ച് കഞ്ചാവ് ചെടികളാണ് മേരി ടെറസില്‍ വളര്‍ത്തിയിരുന്നത്. പോലിസിന്റെ ചോദ്യംചെയ്യലില്‍ സുഹൃത്ത് നല്‍കിയതാണ് കഞ്ചാവ് ചെടികളെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലിസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ മേരിയും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ടെറസിലെ കഞ്ചാവ് ചെടി നട്ടതിനെക്കുറിച്ച് മേരിയുടെ മാതാവിന് അറിവുണ്ടായിരുന്നില്ലായെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെതിരേ കേസ് എടുത്തിട്ടില്ലെന്ന് പോലിസ് പറയുന്നു.
അതേസമയം, യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it