thrissur local

വീടിന്റെ ജനല്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

ചാവക്കാട്: ഒരുമനയൂര്‍ പാലംകടവില്‍ വീടിന്റെ ജനല്‍ വാതില്‍ തുറന്ന് ബാഗുകളില്‍ സൂക്ഷിരുന്ന നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 3000 രൂപയും കവര്‍ന്നു. ബാഗിലുണ്ടായിരുന്ന മറ്റു വസ്തുക്കള്‍ വാരിവലിച്ചിട്ടശേഷം ബാഗുകള്‍ മുറ്റത്ത് ഉപേക്ഷിച്ചു. പാലംകടവ് വലിയകത്ത് മേപ്പുറത്ത് സെയ്തുമുഹമ്മദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് മോഷണം നടന്നിട്ടുള്ളത്. സെയ്തു മുഹമ്മദിന്റെ വള, മാല, കമ്മല്‍, അരഞ്ഞാണം എന്നിവ ബാഗിലുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ വീട്ടുകാര്‍ ബാഗ് പുറത്ത് കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ചാവക്കാട് പോലിസില്‍ പരാതി നല്‍കി. സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it