Idukki local

വീടിന്റെ അടിത്തറയില്‍ ഉറവ

ചെറുതോണി: ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന ചുരുളി നരിതൂക്കില്‍ ബിജുവിന്റെ വീടിന്റെ അടിത്തറയില്‍ നിന്ന് ഉറവ പൊട്ടി. ഉറവ രൂപപ്പെട്ടതോടെ വീടിനുള്ളില്‍ ഗര്‍ത്തവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായ വീട്ടില്‍ നിന്നു താമസം മാറ്റിയ ബിജുവും കുടുംബവും ഇവിടെ നിന്നു സാധനങ്ങള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് അടിത്തറയില്‍ നിന്ന് ഉറവ പൊട്ടിയൊഴുകുന്നതു കണ്ടത്. വെള്ളപ്പാച്ചിലില്‍ അടിത്തറ ദുര്‍ബലമായതോടെ വീട് എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ്.

Next Story

RELATED STORIES

Share it